ADVERTISEMENT
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജഗതിയെ ബുധനാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിച്ച് തുടങ്ങിയതായും വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പനി പൂര്‍ണമായും മാറിയ ശേഷം വെല്ലൂരിലേക്ക് കൊണ്ടുപോകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍ച്ച് 10 നാണ് ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റത്.
Keywords: Jagathy Sreekumar, hospital, Kozhikode, Kerala, Entertainment, കേരള വാര്‍ത്ത
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

