» » » » » » പാര്‍ട്ടി കോണ്‍ഗസ് ചരിത്രമായി; ലീഗിനെ ആഞ്ഞടിച്ച് പിണറായി

CPM Party Congress, Kozhikode, Kerala
കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇടം നേടി സി.പി.എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പര്യവസാനിച്ചു. ഒരാഴ്ചയായി സി.പി.എമ്മിന്റെ കരങ്ങളില്‍ അമര്‍ന്നിരുന്ന കോഴിക്കോട് നഗരം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നഗരത്തെ ചുവപ്പുകടലാക്കിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് മാര്‍ച്ചുചെയ്യുകയായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ വേദിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോളിറ്റ്ബ്യൂറൊ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാറിനെയും മുസ്ലിം ലീഗിനെയും ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ മരണവെപ്രാളത്തിലാണ്. അത്യാസന്ന നിലയിലാണ് അതിന്റെ അവസ്ഥ. ആ ലക്ഷണങ്ങളാണ് ഇപ്പോള്‍  കണ്ടുവരുന്നത്.
യുഡിഎഫിലെ കുഴപ്പം ഇനിയും മൂര്‍ച്ചിക്കും. ജാതി-മത ശക്തികളുടെ കൂടാരമാണ് യു.ഡി.എഫ്. അത്തരം ശക്തികള്‍ക്ക് കീഴ്പെടേണ്ട ഗതികേടാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്.
ഉമ്മഞ്ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു കോക്കസാണ് ഭരണം നടത്തുന്നത്. യുഡിഎഫിലെ ചില പാര്‍ട്ടികള്‍ മുന്നണി മര്യാദകള്‍ കൈവിട്ടു പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മര്യാദകള്‍ ഇക്കൂട്ടര്‍ ലംഘിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയാണ് മുന്നണി നേതാവായി ഇരിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ ഈ അവസ്ഥ മാറി.മുസ്ലിം ലീഗ് പറയുന്നതെന്തും അനുസരിക്കാന്‍ ബാധ്യതപ്പെട്ട് യു.ഡി.എഫും കോണ്‍ഗ്രസും നാണംകെടുകയാണ്. മുസ്ലിം ലീഗിന് അഹന്തയും അധികാര പ്രമത്തതയും തലയ്ക്ക് പിടിച്ചുകഴിഞ്ഞു. ലീഗിനുള്ളില്‍ ക്രിമിനലുകളുടെ അധിനിവേഷമാണ് നടക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ പോലും ലീഗിന് നടത്താനാകുന്നില്ല. നേതാക്കള്‍ക്കും രക്ഷയില്ലാതായി. ലീഗ് പരിപാടികള്‍ കലാപസമമായി. പിണറായി തുടര്‍ന്നു.

വൈകിട്ട് പൊതുസമ്മേളനം ആരംഭിച്ചുകഴിഞ്ഞിട്ടും കടപ്പുറത്തേക്കുള്ള ജനപ്രവാഹം തുടരുകയാണ്. വീണ്ടും ജന.സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പേട്ട പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക്സര്‍ക്കാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് സ്വാഗത സംഘം ജന.കണ്‍ വീനര്‍ ടി.പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: CPM, Kerala, India, Party Congress, Pinarayi Vijayan, Prakash Karat. Kozhikode.

About KVARTHA Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date