» » » » ഡേര്‍ട്ടി പിക്ചറിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നയന്‍താര

Film actress Nayantaraതെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ചീത്തപ്പെണ്ണിന്റെ വേഷം അഭിനയിക്കാന്‍ തയ്യാറല്ല. മലയാളിയായ വിദ്യാ ബാലന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ദി ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കില്‍ നയന്‍താര അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ കോടികള്‍ ആവശ്യപ്പെട്ടു എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഡേര്‍ട്ടിപിക്ചറിന്റെ റീമേക്ക് വാര്‍ത്തകള്‍ വന്നപ്പോള്‍ അനുഷ്‌ക ഷെട്ടിയുടെ പേരായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അനുഷ്‌ക പിന്‍മാറിയതോടെ നയന്‍സായി വാര്‍ത്തകളിലെ നായിക.

ഇങ്ങനെയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് തന്നെയാരും സമീപിച്ചിട്ടില്ലെന്നും നയന്‍സ് പറയുന്നു. ഇനിയിപ്പോള്‍ ഓഫര്‍ ലഭിച്ചാലും ഡേര്‍ട്ടി പിക്ചറിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും നയന്‍സ് വ്യക്തമാക്കി. സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടിപിക്ചറിലെ അഭിനയം വിദ്യാബാലന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.
തെന്നിന്ത്യയെ ഒരുകാലത്ത് ഇളക്കിമറിച്ച മാദകസുന്ദരി സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയി ഡേര്‍ട്ടി പിക്ചര്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍വിജയം സ്വന്തമാക്കിയിരുന്നു.


Keywords: Entertainment, Nayan Thara, Dirty Picture

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date