Follow KVARTHA on Google news Follow Us!
ad
Posts

കേരളത്തിലെ സാക്ഷരതാമുന്നേറ്റത്തെ മാനവികവത്ക്കരിക്കണം: കാന്തപുരം

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി
കാസര്‍കോട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എം.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കാസര്‍കോട്ട് നിന്നാരംഭിച്ച കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന ജാഥാ ലീഡര്‍ കൂടിയായ കാന്തപുരം.
Kerala yathra, Kasaragod

90കളുടെ തുടക്കത്തില്‍ കേരളത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മലയാളിക്ക് അക്ഷരബോധം ഉണ്ടാക്കികൊടുക്കുന്നതില്‍ നിര്‍ണ്ണായമായ പങ്ക് വഹിച്ചു. പക്ഷെ ഇതിന് പിന്നീട് തുടര്‍ച്ചകള്‍ ഉണ്ടായില്ല. അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല സാക്ഷരത. അവയെ മാനവിക വത്കരിക്കകൂടി ചെയ്യുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണ്ണാമാകുകയുള്ളൂ. ഇതുകൊണ്ടാണ് നൂറ് ശതമാനം സാക്ഷരരായിരിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ ശ്രദ്ധയമായ നേട്ടങ്ങളുണ്ടാകുമ്പോഴും സാമൂഹിക വിരുദ്ധശക്തികള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ശക്തവും ജനകീയവുമായ പദ്ധതികളിലൂടെ മലയാളികള്‍ക്ക് ക്രിയാത്മകമായ ദിശാബോധം നല്‍കാനുള്ള പരിശ്രമങ്ങളുണ്ടാകണം. ധാര്‍മ്മിക പഠനത്തിന് മുന്‍തൂക്കം നല്‍കുന്ന പാഠ്യപദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.
കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളുടെ പങ്കാളിത്തം ഇതില്‍ ഉറപ്പിക്കണമെന്നും ഈ പരിശ്രമങ്ങള്‍ക്ക് സുന്നി പ്രസ്ഥാനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും കാന്തപുരം അറിയിച്ചു.
ചിത്താരി ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.


Keywords: Kasaragod, Kanthapuram A.P.Aboobaker Musliyar, kerala yathra

Post a Comment