Follow KVARTHA on Google news Follow Us!
ad

ഇസ്‌ലാമിന്റെ പേരിലുള്ള ദുഷ്ട ശക്തികളെ തിരിച്ചറിയണം: കേന്ദ്രമന്ത്രി കെ. വി തോമസ്

കാസര്‍കോട്: സമൂഹത്തിലെ കറുത്തകരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നത് തിരിച്ചറിയാനും അവര്‍ക്കെതിരെ മതേതരത്വ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കാന്തപുരത്തെ പോലുള്ള നേതാക്കള്‍ ശ്രമിക്കണമെന്ന് കേന്ദ്രമന്ത്രി കെ. വി തോമസ് ആവശ്യപ്പെട്ടു. Kanthapuram A.P.Aboobaker Musliyar, K.V.Thomas, Kasaragod
K.V.Thomas, Kasaragod, Kerala yathra
കാസര്‍കോട്: സമൂഹത്തിലെ കറുത്തകരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നത് തിരിച്ചറിയാനും അവര്‍ക്കെതിരെ മതേതരത്വ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കാന്തപുരത്തെ പോലുള്ള നേതാക്കള്‍ ശ്രമിക്കണമെന്ന് കേന്ദ്രമന്ത്രി കെ. വി തോമസ് ആവശ്യപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിമരയ്ക്കാരുടെയും അറയ്ക്കല്‍ ബീവിയുടെയും പോരാട്ടകഥകള്‍ ഇന്നും സംസ്‌കാരത്തെ ധന്യമാക്കുന്നുണ്ട്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുവചവനും, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശവും ഇന്നും പ്രചോദനം നല്‍കുന്നുണ്ട്. ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കയില്‍ പോയതും പ്രാര്‍ത്ഥന നടത്തിയതും. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടമാണ് ഇന്ന് സമൂഹത്തിന് ആവശ്യം. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത ഒരേപോലെ ആപത്താണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

 കേരളത്തിലെ മുസ്‌ലിം സമൂദായത്തിന് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്. മതവിശ്വാസത്തോടും വിജ്ഞാനത്തോടുമൊപ്പം സമുദായത്തെ ഉദ്ധരിക്കാനുള്ള പ്രവര്‍ത്തനമാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. 2006ല്‍ ആന്റണി സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതോടെ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിശാലമായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സമുദായത്തിന് ആവശ്യം. മതബോധനം മാത്രമല്ല ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തണം, മതത്തിന്റെ പേരില്‍ കലഹിക്കാനല്ല കാരുണ്യത്തോടെ പ്രവര്‍ത്തിക്കാനാണ് കാന്തപുരത്തിന്റെ യാത്രയെന്ന് കെ. വി തോമസ് പറഞ്ഞു.


Keywords: Kanthapuram A.P.Aboobaker Musliyar, K.V.Thomas, Kasaragod


Post a Comment