Follow KVARTHA on Google news Follow Us!
ad

ലീഗിന്റെ അഞ്ചാംമന്ത്രി; അന്തിമതീരുമാനം ഹൈക്കമാന്റിന് വിട്ട് കെപിസിസി തലയൂരി

ലീഗിന്റെ അഞ്ചാംമന്ത്രി; അന്തിമതീരുമാനം ഹൈക്കമാന്റിന് വിട്ട് കെപിസിസി തലയൂരി തിരുവനന്തപുരം: മുസ്ലീംലീഗിന് അഞ്ചാംമന്ത്രി പദവി അനുവദിക്കുന്നതിനെതിരെ കെപിസിസി യോഗത്തില്‍ പൊതുവികാരം ശക്തം. ആര്യാടന്‍ മുഹമ്മദ്, ടി.എന്‍ പ്രതാപന്‍ എന്നിവരാണ് അഞ്ചാംമന്ത്രിക്കെതിരെ ശക്തമായി രംഗത്തെത്തിയത്.Thiruvananthapuram, KPCC,
Congress, KPCC, Thiruvanathapuram
തിരുവനന്തപുരം: മുസ്ലീംലീഗിന് അഞ്ചാംമന്ത്രി പദവി അനുവദിക്കുന്നതിനെതിരെ കെപിസിസി യോഗത്തില്‍ പൊതുവികാരം ശക്തം. ആര്യാടന്‍ മുഹമ്മദ്, ടി.എന്‍ പ്രതാപന്‍ എന്നിവരാണ് അഞ്ചാംമന്ത്രിക്കെതിരെ ശക്തമായി രംഗത്തെത്തിയത്.
അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ സംസ്ഥാനത്തും കേന്ദ്രത്തിലും മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍ വീതമുണ്ടാകുമെന്നും അത്തരത്തില്‍ മന്ത്രിയെ അനുവദിക്കണമെങ്കില്‍ ഇ. അഹമ്മദിന്റെ സഹമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.അതേസമയം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ സമുദായഅസന്തുലിതാവസ്ഥ ഉടലെടുക്കുമെന്നും ഇത് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരെ അകറ്റുമെന്നും ആര്യാടന്‍ അഭിപ്രായപ്പെട്ടു.
എത്രശക്തമായ സമ്മര്‍ദ്ദമുണ്ടായാലും മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി എത്തിച്ചേര്‍ന്നത്. മന്ത്രിസ്ഥാനത്തെക്കുറിച്ച് ഹൈക്കമാന്റിന് അന്തിമ തീരുമാനം വിട്ടുകൊടുത്താണ് കെപിസിസി യോഗം പിരിഞ്ഞത്.


Keywords: Thiruvananthapuram, KPCC

Post a Comment