Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം നിലച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് വിതരണം നിലച്ചത്. വിതരണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ളൈസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. Kerosene supply, Ration shop, Stop,Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം നിലച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് വിതരണം നിലച്ചത്. വിതരണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ളൈസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

പത്തു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. 1,5960 ല്‍ നിന്ന് 10016 കിലോ ലീറ്ററായാണ് കുറച്ചത്. 2007ല്‍ റേഷന്‍കാര്‍ഡുകളുടെ എണ്ണം അറുപത്തിയേഴു ലക്ഷമായിരുന്നപ്പോള്‍ കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 2,3146 കിലോ ലീറ്റര്‍ ആയിരുന്നു. 2010 മേയില്‍ ഇത് 1,8756 ആയും 2011 ജൂണില്‍ 1,5960 കിലോ ലീറ്ററായും വെട്ടിക്കുറച്ചു.

നിലവില്‍ റേഷന്‍കാര്‍ഡുകളുടെ എണ്ണം എഴുപത്തിയെട്ടു ലക്ഷത്തിനു മുകളിലാണ്. അതില്‍ 8.9 ലക്ഷം വൈദ്യുതീകരിക്കാത്ത വീട്ടുടമകളുടെ കാര്‍ഡുകളാണ്. ഇവര്‍ക്ക് അഞ്ചു ലീറ്ററും ബാക്കിയുള്ളവര്‍ക്ക് ഒന്നര ലീറ്റര്‍ മണ്ണെണ്ണയുമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ഇതു കൂടാതെ പെര്‍മിറ്റുള്ള 17338 മല്‍സ്യതൊഴിലാളികള്‍ക്ക് 129 ലീറ്റര്‍ വീതം മാസം നല്‍കുന്നുണ്ട്.

അതേസമയം മണ്ണെണ്ണ വിതരണം നിര്‍ത്തിവെച്ചതില്‍ മന്ത്രി അനൂപ് ജേക്കബിന് പങ്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. റേഷന്‍ മണ്ണെണ്ണ വിതരണം നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് അനൂപിന് മുമ്പ് ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ഷിബു ബേബി ജോണിന്റേതാണെന്നും ഉത്തരവ് പിന്‍വലിക്കാന്‍ അനൂപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Keywords: Kerosene supply, Ration shop, Stop,Kerala

Post a Comment