Follow KVARTHA on Google news Follow Us!
ad

കാന്തപുരത്തിന്റെ കേരളയാത്ര: ഉദ്ഘാടനം വ്യാഴാഴ്ച

കാസര്‍കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് നിന്നും ഔപചാരിക തുടക്കമാവും. Kanthapuram, Kerala Yathra, Kasaragod - Thiruvananthapuram, Manglore, Ullal, Thalangara, Kanhangad, Trikarpur
Kanthapuram's Kerala Yathra gate Manjeswar Malhar
കാസര്‍കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് നിന്നും ഔപചാരിക തുടക്കമാവും.
സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന കേരളയാത്രയെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നീലഗിരിയിലെയും പ്രധാന പട്ടണങ്ങളിലൂടെ സഞ്ചരിച്ച് 28ന് തിരുവനന്തപുരത്ത് സമാപിക്കും.

കാന്തപുരവും മറ്റു നേതാക്കളും ബുധനാഴ്ച കാസര്‍കോട്ടെത്തിച്ചേരും. തളങ്കര മാലിക്ദീനാര്‍ മഖാമില്‍ സിയാറത്ത് നടത്തിയശേഷം അന്ന് വൈകിട്ട് കേരളയാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മംഗലാപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ നേതാക്കള്‍ പ്രസംഗിക്കും. വ്യാഴാഴ്ച രാവിലെ 7.30ന് ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ സിയാറത്ത് നടത്തിയശേഷം കേരളയാത്രക്കായി കാസര്‍കോട്ടേക്ക് പുറപ്പെടും.

തലപ്പാടിയില്‍ സംസ്ഥാനാതിര്‍ത്തിയില്‍ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള വഴി കാസര്‍കോട്ടെത്തിച്ചേരും. തളങ്കരയില്‍നിന്നും സ്‌നേഹസംഘത്തിന്റെ അറുനൂറിലേറെ പ്രവര്‍ത്തതര്‍ അണിനിരക്കുന്ന അഭിവാദ്യറാലി 8.30ന് തുടങ്ങും. പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.
10 മണിക്കാണ് ഉദ്ഘാടന സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പതാക കൈമാറും. കാന്തപുരം കേരളയാത്രാ സന്ദേശം നല്‍കും. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, മുള്ളേരിയ മേഖലകളിലെ യൂണിറ്റുകള്‍ സമാഹരിച്ച കേരളയാത്രാ ഫണ്ട് കാന്തപുരം ഏറ്റുവാങ്ങും.
ഒരു മണിക്ക് ഉദ്ഘാടന സമ്മേളനം സമാപിക്കും. വിദ്യാനഗര്‍, ചെര്‍ക്കള, ചട്ടഞ്ചാല്‍, മേല്‍പറമ്പ് വഴിയാണ് കാഞ്ഞങ്ങാട്ടേക്ക് യാത്ര കടന്നുപോകുന്നത്. ചിത്താരിയില്‍ ഉച്ചഭക്ഷണശേഷം മൂന്നുമണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സ്വീകരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പ്രസംഗിക്കും.

ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളുടെ ഉപഹാരം സ്വീകരണം കാഞ്ഞങ്ങാട്ട് നടക്കും.
പടന്നക്കാട്, നീലേശ്വരം, ചെറുവത്തൂര്‍, പടന്ന വഴി തൃക്കരിപ്പൂരിലെത്തുന്ന നേതാക്കളെ വൈകിട്ട് ആറുമണിക്ക് നടക്കാവില്‍ നിന്നും തൃക്കരിപ്പൂരിലേക്ക് ആനയിക്കും. തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്ഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
രാത്രി ഒമ്പത് മണിയോടെ സമാപിക്കും. രാത്രി തൃക്കരിപ്പൂരില്‍ തങ്ങുന്ന യാത്ര വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

Keywords: Kanthapuram, Kerala Yathra, Kasaragod - Thiruvananthapuram, Manglore, Ullal, Thalangara, Kanhangad, Trikarpur

Post a Comment