Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് സ്വദേശിയെ യുഎഇയില്‍ കാണാതായി

ഇലക്‌ട്രോണിക് സ്ഥാപനം നടത്തുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി.Kasaragod, Dubai, Missing, Youth
Thahseer 
ദുബായ്:  ഇലക്‌ട്രോണിക് സ്ഥാപനം നടത്തുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കാസര്‍കോട് ബേര്‍ക്ക ജര്‍മന്‍ ഹൗസിലെ മുഹമ്മദ് തഹ്‌സീറി (28)നെയാണ് മാര്‍ച്ച് 25 മുതല്‍ കാണാതായത്. യുവാവിന്റെ കാറും കാണാതായിട്ടുണ്ട്. ദുബായിലും അബുദാബിയിലും സ്ഥാപനങ്ങളുള്ള തഹസീര്‍ അബുദാബിയില്‍ പുതിയ ഒരു സ്ഥാപനം ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു.

അബുദാബിയില്‍ താമസിച്ച് ദുബായില്‍ വന്നു പോകുകയായിരുന്ന മുഹമ്മദ് തഹ്‌സീര്‍ 25നു വൈകിട്ടാണ് അവസാനമായി വിളിച്ചതെന്നു പിതാവ് അബ്ദുല്‍ ഖാദര്‍, പിതൃസഹോദരന്‍ അഹമ്മദ്, ബന്ധു അമീര്‍ എന്നിവര്‍ പറഞ്ഞു. 24നു വൈകിട്ടാണ് ദുബായിലെത്തിയത്. എട്ടരയോടെ ഖിസൈസില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നു വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അരമണിക്കൂറിനുശേഷം ഇവര്‍ തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. ഇതിനിടെ അനുജന്റെ ഫോണിലേക്ക് തഹ്‌സീര്‍ രണ്ടുതവണ വിളിച്ചിരുന്നെങ്കിലും ടോയ്‌ലറ്റില്‍ ആയിരുന്നതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല. മിസ്ഡ് കോള്‍ കണ്ട് ഇയാള്‍ തിരികെ വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു. തഹ്‌സീറിനെ ആരോ വിളിച്ചിരുന്നുവെന്നും ഹിന്ദിയിലും മലയാളത്തിലും അവരോടു സംസാരിച്ചിരുന്നതായും ബന്ധുവീട്ടിലുള്ളവര്‍ പറയുന്നു. പുറത്തേക്കു പോയ തഹ്‌സീറിനെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.

അബുദാബിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്ന പിതാവിനൊപ്പമാണ് അവിവാഹിതനായ തഹ്‌സീര്‍ താമസിച്ചിരുന്നത്. നാട്ടില്‍ നിന്ന് ഉമ്മയെയും സഹോദരിയെയും സഹോദരിയുടെ കുട്ടിയെയും സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നിരുന്നു. ഇവര്‍ മാര്‍ച്ച് 22നാണു നാട്ടിലേക്കു മടങ്ങിയത്.

ഇന്ത്യന്‍ എംബസിയിലും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കേണ്ട നമ്പര്‍: 050 5321160.



Keywords: Kasaragod, Dubai, Missing, Youth, Business man, Cherkala, Berka, German House.

Post a Comment