» » » » » » » റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കുന്നു: മന്ത്രി

Ibrahim Bevinja receives award from Minister KC Joseph
അബൂദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെ മൂന്നാമത് വി.സി അബൂബക്കര്‍ സ്മാരക
 പത്രപ്രവര്‍ത്തക അവാര്‍ഡ്, ഇബ്രാഹിം ബേവിഞ്ചക്ക് മന്ത്രി കെ.സി.ജോസഫ്. നല്‍കുന്നു.
കബീര്‍ കണ്ണാടിപ്പറമ്പ്, വി.പി.വമ്പന്‍, അഡ്വ.പി.വി.സൈനുദ്ദീന്‍, വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി,
 കെ.എന്‍.ബാബു, കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.സമീര്‍, വി.എന്‍.അന്‍സല്‍ സമീപം.

കണ്ണൂര്‍: ബ്രേക്കിംഗ് ന്യൂസിനു വേണ്ടി ചില ദൃശ്യമാധ്യമങ്ങള്‍ ഏതറ്റം വരെയും പോകുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളതെന്ന് ഗ്രാമവികസന പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ്. കണ്ണൂര്‍ പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ അബൂദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെ വി.സി.അബൂബക്കര്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ഇബ്രാഹിം ബേവിഞ്ചക്ക് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

റേറ്റിംഗ് വര്‍ധിപ്പിക്കുവാന്‍ വേണ്ടി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ച് മണിക്കൂറുകളോളം ചര്‍ച്ച ചെയ്ത് മാധ്യമലോകത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന അവസ്ഥ മാറണം. മാധ്യമ രംഗത്തെ അതികായനായിരുന്നു ചന്ദ്രിക പത്രാധിപരായിരുന്ന വി.സി.യെന്നും മന്ത്രി പറഞ്ഞു.

അഡ്വ.പി.വി.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. വി.സി.അനുസ്മരണ പ്രഭാഷണം കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വി.പി.വമ്പന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറര്‍ വി.എന്‍.അന്‍സല്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.എന്‍.ബാബു, കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.താഹിര്‍ പ്രസംഗിച്ചു. ഇബ്രാഹിം ബേവിഞ്ച മറുപടി പ്രസംഗം നടത്തി.
കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും കെ.പി.എ സലീം നന്ദിയും പറഞ്ഞു.

Keywords: Ibrahim Bevinja, Azheekode Mandalam KMCC, Award, Minister KC Joseph, Kannur

About KVARTHA Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date