ഹൈക്കമാന്റ് വാര്‍ത്ത 24 മണിക്കൂര്‍ മാത്രം ഉപയോഗിക്കാവുന്ന അഭ്യൂഹം: കുഞ്ഞാലിക്കുട്ടി
Apr 9, 2012, 16:15 IST
ADVERTISEMENT
മലപ്പുറം: ലീഗിന് ഹൈക്കമാന്റ് അഞ്ചാം മന്ത്രിയെ അനുവദിച്ചില്ലെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹൈക്കമാന്റ് വാര്‍ത്ത 24 മണിക്കൂര്‍ മാത്രം ഉപയോഗിക്കാവുന്ന അഭ്യൂഹം മാത്രമാണ്.
അഞ്ചാം മന്ത്രിയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പെട്ട ഒന്നുമാത്രമാണ് ഇത്. അഞ്ചാം മന്ത്രി സംബന്ധിച്ച് വാര്ത്തകയ്ക്ക് ഇനി യതൊരു സ്ക്കൂപ്പും ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതാണ് നല്ലത്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പുലി വരുന്നേ പുലി എന്ന് കുറേ പറഞ്ഞതുകൊണ്ട് പുലി വരില്ല. യഥാര്‍ത്ഥ പുലി വരുമ്പോള്‍ നിങ്ങള്‍ക്കും കാണാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗിന്റെ അഞ്ചാം മന്ത്രി പദം അധികം നീളില്ല. എന്നാല്‍ അതിന്റെ സമയം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല. ഈ പ്രശ്നം യുഡിഎഫ് രമ്യമായി പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
English Summery
High Command news is baseless, says PK Kunjalikutty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

