Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

നവ്യാനായരെയും ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനി കുടുക്കി

Written By kvarthaksd on Thursday, April 05, 2012 | 4:16 pm

Navya Nair, Flat
ഫ്‌ളാറ്റ് നിര്‍മാണക്കമ്പനിയുടെ തട്ടിപ്പില്‍ സിനിമാതാരം നവ്യാ നായരും കുടുങ്ങി.  ഫ്‌ളാറ്റിന് അഡ്വാന്‍സ് നല്‍കിയ ശേഷം പിന്‍മാറിയെന്ന് കാണിച്ച് ഫ്‌ളാറ്റ് കമ്പനി കോടതിയില്‍ നല്‍കിയ പരാതിയില്‍ ഏപ്രില്‍ 25ന് കോടതിയിലെത്തി വിശദീകരണം നല്‍കണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ശ്വാസ് ബില്‍ഡേഴ്‌സ് തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണമാരംഭിച്ച 'മസ്റ്റിക് ഹെറിറ്റേജ് എന്ന പദ്ധതിയില്‍ രണ്ട് ഫളാറ്റുകള്‍ വാങ്ങാമെന്ന് നവ്യ കരാര്‍ പ്രകാരം ഉറപ്പു നല്‍കിയെന്നാണ് പരാതി.

എന്നാല്‍ കൊച്ചിയിലെ ശ്വാസ് ബില്‍ഡിംഗ് കമ്പനിയുടെ വലയില്‍ നടി കുരുങ്ങുകയായിരുന്നു. ശ്വാസ് ബില്‍ഡേഴ്‌സിനെതിരെ നവ്യ പോലീസിന് പരാതി നല്‍കിയിരുന്നു.

മൂന്നു കിടപ്പുമുറികളുള്ള ഫ്‌ളാറ്റ് 23,93,600 രൂപയ്ക്ക് വാങ്ങാന്‍ താന്‍ ശ്വാസ് ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പു വച്ചുവെന്നും നവ്യ പരാതിയില്‍ പറഞ്ഞു. ഇതിനായി 9,60,000 രൂപ അഡ്വാന്‍സും നല്‍കി. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി ശ്വാസ് ലിമിറ്റഡിന് ഇല്ലെന്നറിഞ്ഞതോടെ താരം ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് നവ്യക്കെതിരെ കമ്പനി എതിര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.


Keywords: Kerala, Flat, Navya Nair
Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date