Follow KVARTHA on Google news Follow Us!
ad

ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് അമേരിക്ക 100 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു

ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് അമേരിക്ക 100 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്കര്‍ ഇ തോയ്ബ തലവനുമാണ്‌ ഹാഫിസ് സയ്യിദ്. The US has announced a $10 million bounty for the capture of Pakistan-based Lashkar-e-Taiba's head Hafiz Saeed.
Hafiz Saeed, Pakistan
വാഷിംഗ്ടണ്‍: ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് അമേരിക്ക 100 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്കര്‍ ഇ തോയ്ബ തലവനുമാണ്‌ ഹാഫിസ് സയ്യിദ്.

മുംബൈ സ്ഫോടനത്തില്‍ ഹാഫിസ് സയ്യിദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന്‌ കൈമാറിയിരുന്നെങ്കിലും സയ്യിദ് പാക്കിസ്ഥാനില്‍ ഇപ്പോഴും സ്വതന്ത്രനായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌.

ഇന്ത്യയുടെ ആരോപണത്തേത്തുടര്‍ന്ന് 2009ല്‍ ജമാ അത്ത് ഉദ്‌ദവ സ്ഥാപകനായ സയ്യിദിനെ വീട്ടുതടങ്കലിലാക്കിയെങ്കിലും അധികം വൈകാതെ ലാഹോര്‍ കോടതി സയ്യിദിനെതിരെയുള്ള കേസുകള്‍ തള്ളുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

ജമാത്ത് ഉദ്‌ദവയ്ക്ക് രാജ്യത്തു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിന്‍ഡി ഷെര്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനമുണ്ടായത്.

English Summery
NEW DELHI: The US has announced a $10 million bounty for the capture of Pakistan-based Lashkar-e-Taiba's head Hafiz Saeed.

Post a Comment