Follow KVARTHA on Google news Follow Us!
ad

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിര്‍ത്തലാക്കുമെന്ന്‌ അബ്ദു റബ്ബ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സംവിധാനം നിര്‍ത്തലാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. ഒന്‍പതും പത്തും ക്ലാസുകളെ ഹയര്‍ സെക്കന്ററി സംവിധാനത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ സെക്കന്ററി വിഷയങ്ങളെ ഹയര്‍ സെക്കന്ററിയില്‍ ഓപ്ഷണലാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ മന്ത്രി ഏകപക്ഷീയമായെടുത്ത തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി.

മന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

English Summery
A fresh protest formed on education minister's statement that VHS will stopped. 

Post a Comment