Follow KVARTHA on Google news Follow Us!
ad

മന്ത്രിസ്ഥാനം ഒഴിയില്ലെന്ന് ഗണേഷ് കുമാര്‍


തിരുവനന്തപുരം: നിലവില്‍ മന്ത്രിസ്ഥാനം ഒഴിയില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഇത്തരം ഒരു ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നും ഗണേഷ് പറഞ്ഞു. ഗണേഷിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബാലകൃഷ്ണ പിള്ളയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച യുഡിഎഫ് യോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. കൂടാതെ ഗണേഷിനെതിരെ രൂക്ഷവിമര്‍ശനവും ബാലകൃഷ്ണ പിള്ള നടത്തിയിരുന്നു.

Keywords: Ganesh Kumar, Thiruvananthapuram, Kerala

Post a Comment