Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു: കശ്മീരില്‍ സംഘര്‍ഷം

Written By kvarthakochi on Saturday, February 11, 2012 | 9:56 AM

ശ്രീനഗര്‍: സുരക്ഷാ സേനയുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‍ ബാരാമുള്ളയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി റിപോര്‍ട്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ്‌ യുവാവ് വെടിയേറ്റ് മരിച്ചത്. റാഫിയാബാദിലെ ലെസര്‍ സ്വദേശിയായ ആഷിക് ഹുസൈനാ(22)ണ് മരിച്ചത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതേത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് 22ലെ സേനാംഗങ്ങളും പോലീസും സംയുക്തമായാണ് സ്ഥലത്ത് ഓപ്പറേഷന്‍ നടത്തിയത്. റെയ്ഡിനിടെ സുരക്ഷാ സേന വെടിയുതിര്‍ത്തതായി വക്താവ് അറിയിച്ചു. എന്നാല്‍ ആഷികിന്റെ മരണം സുരക്ഷാസേനയുടെ വെടിയേറ്റാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് ഉന്നത സൈനികരും പോലീസും എത്തിയിട്ടുണ്ട്.

English Summery
Srinagar: Clash between natives and army in Kashmir during encounter. 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment