ആലെപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോയിലുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 235 പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ഇരു സ്ഫോടനങ്ങളും. വിമതപക്ഷമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സിറിയന്‍ സൈന്യത്തിന്റെ ആരോപണം. വ്യാപാര കേന്ദ്രമായ ആലെപ്പോയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ ആസാദിനെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍ വിമതപക്ഷം ഇത് പാടേ നിഷേധിച്ചു. തങ്ങളെ അപകീര്‍ത്തിപ്പെടുത്താനായി ഭരണപക്ഷം തന്നെ ആസൂത്രണം ചെയ്ത സ്ഫോടനങ്ങളാണിതെന്ന് വിമതര്‍ ആരോപിച്ചു. അതിനിടെ സിറിയയിലെ ഹോംസ് നഗരത്തില്‍ സൈന്യം ആക്രമണം തുടരുകയാണ്. അഞ്ചു ദിവസമായി നടക്കുന്ന സൈന്യം നടത്തിയ സ്ഫോടനങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Home » World » സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു
Written By kvarthakochi on Saturday, February 11, 2012 | 11:25 AM
Subscribe to:
Post Comments (Atom)

0 comments:
Post a Comment