Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവിന് ഒരു കോടിയുടെ ഫ്‌ളാറ്റ് കിട്ടിയില്ലെന്ന് പരാതി

Written By kvarthaksd on Wednesday, February 15, 2012 | 3:00 PM

കൊച്ചി: റിയാലിറ്റി ഷോകളില്‍ വാഗ്ദാനം ചെയ്യുന്ന ഫ്‌ളാറ്റുകളും വില്ലകളും സമ്മാനങ്ങളും പലര്‍ക്കും കിട്ടുന്നില്ലെന്ന് പരാതി വ്യാപകമായിരിക്കെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവിന് ഏഷ്യാനെറ്റ് ചാനല്‍ വാഗ്ദാനം ചെയ്ത ഒരുകോടി രൂപയുടെ ഫ്‌ളാറ്റ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് പരാതി. നേരത്തേ കൈരളി ടിവിക്കെതിരെ അന്ധഗായകസംഘം നിയമയുദ്ധം തുടങ്ങിയതിനു തൊട്ടുപിന്നാലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറിലെ ജേതാവായ ജോബി ജോണിന്  ഫ്‌ളാറ്റ്  കിട്ടിയില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

ഒരു വെബ് സെറ്റിനോടാണ് ജോബി ജോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളാറ്റ് കിട്ടാനായി ജോബി ജോണ്‍ നിയമനടപടിക്കൊരുങ്ങുകയാണത്രെ. ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തന്നെയാണ് ജോബി കഴിയുന്നത്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയില്‍ പത്തുലക്ഷം എസ്.എം.എസുകള്‍ നേടിയാണ് കോഴിക്കോട് സ്വദേശിയായ ജോബി സ്റ്റാര്‍ സിംഗറായി തെരഞ്ഞെടുക്കപ്പെട്ടത്.
വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഒരുകോടി രൂപയുടെ  ഫ്‌ളാറ്റ്  നല്‍കാതെ ഏഷ്യാനെറ്റും ഐഡിയാ മൊബൈല്‍ കമ്പനിയും, സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം.

യാതനയുടെയും വേദനയുടെയും ബുദ്ധിമുട്ടുകളുടെയും സാഹചര്യത്തിലാണ് ജോബി കേരളീയരുടെ പ്രിയ ഗായകനായി മാറിയത്. കണ്ണീരിന്റെ നനവുമായി പ്രേക്ഷകലക്ഷങ്ങളുടെ ആരാധനപാത്രമായി മാറിയ ജോബിക്കുവേണ്ടി ലോകമെങ്ങുമുളള മലായാളികള്‍ എസ്എംഎസ് അയച്ചിരുന്നു. ജോബി ജോണിന്റെ സഹതാപതരഗം ചാനല്‍ പരമാവധി മുതലാക്കിയിരുന്നു. ഗ്രാന്റ് ഫിനാലെയില്‍ വന്ന 20 ലക്ഷത്തിലധികം എസ്എംഎസുകളില്‍ പത്തുലക്ഷവും ജോബി ജോണിനായിരുന്നു. അങ്ങനെ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സിന്റെ ഒരു കോടിയുടെ ഫഌറ്റ് ജോബിക്കു സമ്മാനിച്ചു.
കൂലിപ്പണിയെടുത്തും സ്വര്‍ണം പണയംവച്ചും സ്റ്റാര്‍ സിങ്ങറിലെത്താന്‍ വണ്ടികൂലിയൊപ്പിച്ച കഥകേട്ട് മലയാളികള്‍ കണ്ണീരണിഞ്ഞിരുന്നു. പക്ഷെ ജോബി ജോണിനെ ചാനലും കമ്പനിയും ചതിക്കുകയായിരുവെന്നാണ് ആക്ഷേപം. 

ഒരു കോടിയുടെ വില്ല സ്വന്തമാക്കാന്‍ ആദ്യം 33 ലക്ഷം രൂപയുടെ നികുതിയടക്കമെന്നാണ് സ്‌പോണ്‍സര്‍മാര്‍ ആവശ്യപ്പെട്ടത്. മൂന്നൂറ് രൂപ തികച്ചെടുക്കാനില്ലാത്ത ജോബിക്ക് 33 ലക്ഷം നല്‍കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ കലാകാരനെ ചതിക്കുഴിയില്‍പ്പെടുത്തിയത്. എന്നാല്‍ നികുതി കമ്പനിയോ ചാനലോ അടച്ച് വില്ല സ്വന്തമാക്കാന്‍ കഴിയുമെന്ന് ചാനലുകാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഒരു കോടിയുടെ വില്ലയില്‍ ഇരിക്കുന്ന ജോബിയുടെ ചിത്രങ്ങള്‍ ചാനലുകാര്‍പ്രദര്‍ശിപ്പിച്ച് റിയാലിറ്റിഷോയിലേയ്ക്ക് ആളെ കൂട്ടിയിരുന്നു. ഒരു കോടിയുടെ വില്ലയുടെ വരാന്തയില്‍ മാത്രമേ ഈ കലാകാരന് കയറാന്‍ കഴിഞ്ഞുള്ളൂവെന്ന യാഥാര്‍ത്ഥ്യം ചാനല്‍ മറിച്ചുവെക്കുകയായിരുന്നു. എല്ലാ ഉത്തരവാദിത്വവും സ്‌പോണ്‍സറെ ഏല്‍പ്പിച്ച് ചാനല്‍ കൈകഴുകുകയായിരുന്നു.





Keywords: Idea Star Singer, Flat, Joby John, Kochi, 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment