Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഗഡ്ഗരി വീണു; ഒപ്പം ഡസന്‍ കണക്കിന്‌ ബിജെപി നേതാക്കളും

Written By kvarthakochi on Wednesday, February 08, 2012 | 11:54 AM

ലക്നൗ: തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്വീകരണ ചടങ്ങില്‍ നിതിന്‍ ഗഡ്ഗരി വീണു, ഒപ്പം വേദിയിലുണ്ടായിരുന്ന ഡസന്‍ കണക്കിന്‌ ബിജെപി നേതാക്കളും. ഗാസിപൂര്‍ ജില്ലയിലെ മുഹമ്മദാബാദ് നിയമസഭ മണ്ഡലത്തിലെ പൊതുറാലിക്കിടെയായിരുന്നു വീഴ്ച. ഗഡ്കരി എത്തിയതോടെ പരിപാടിക്കെത്തിയവര്‍ അദ്ദേഹത്തെ കാണാനും നിവേദനം നല്‍കാനുമായി വേദിയിലേക്കെത്തിതയതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ജനബാഹുല്യം താങ്ങാനാകാതെ വേദി നിലം പൊത്തി. ഒപ്പം ഗഡ്ഗരി ഉള്‍പ്പെടെയുള്ള നേതാക്കളും. ഭാഗ്യവശാല്‍ വീഴ്ചയില്‍ ആര്‍ക്കും പരിക്കേറ്റില്ല. ഇതിനിടെ ബിജെപി നേതാവും ബോളീവുഡ് നടിയുമായ ജയപ്രദയും അടിതെറ്റി വീണതായി റിപോര്‍ട്ടുണ്ട്. യുപിയിലെ ഖുശി നഗറിലായിരുന്നു ജയപ്രദയുടെ വീഴ്ച. വീഴ്ചയില്‍ ജയപ്രദയ്ക്കും പരിക്കില്ല.

English Summery
Lucknow: BJP leader Nithin Gadkari and several other leaders fell down due to stage collision in UP. 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment