Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഗര്‍ഭിണിയായ യുവതിയും കാമുകനും കോടതിയില്‍

Written By kvarthakochi on Tuesday, February 07, 2012 | 11:34 PM

ദുബായ്: ദുബായില്‍ ഗര്‍ഭിണിയായ യുവതിയും കാമുകനും കോടതിയില്‍ വിചാരണ നേരിടുന്നു. ഇരുവര്‍ക്കുമിടയില്‍ അനാശാസ്യ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന കേസിന്റെ അടിസ്ഥാനത്തിലാണ്‌ വിചാരണ നടക്കുന്നത്. ഫിലിപ്പീന്‍സുകാരിയായ യുവതിക്ക് പെട്ടെന്നുണ്ടായ വയറുവേദനയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ്‌ രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി അവിവാഹിതയാണെന്നും ഒപ്പം ജോലിചെയ്യുന്ന ഇന്ത്യക്കാരനുമായി താന്‍ പ്രണയത്തിലാണെന്നും അറിയിക്കുകയായിരുന്നു. ഉടനെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് യുവതിയേയും യുവാവിനേയും അനാശാസ്യ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുവരും തങ്ങള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അല്‍പം സമയം അനുവദിക്കണമെന്ന്‌ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇരുപത്തിയെട്ടുകാരിയായ യുവതിയും യുവാവും അന്യമതസ്ഥരാണ്‌..

English Summery
Dubai: Pregnant woman and Indian youth in court trail in Dubai.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment