Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ന്‌

Written By kvarthakgd1 on Thursday, February 23, 2012 | 11:30 AM


പിറവം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ന്‌ നടക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്‌ ഇത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സര്‍വകക്ഷി യോഗ തീരുമാനത്തെ തുടര്‍ന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തീയതികള്‍ക്കു മാറ്റമൊന്നുമില്ല. മാര്‍ച്ച് 18 ന് നടത്താന്‍ തീരുമാനിച്ച വോട്ടെടുപ്പ് 17 ലേക്കു മാറ്റണമെന്ന് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായതിനെ തുടര്‍ന്നു സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മിഷനു രേഖാമൂലം കത്തു നല്‍കുകയായിരുന്നു. വോട്ടെടുപ്പ് 17 ലേക്കു മാറ്റുന്നതിനു തടസം ആ ദിവസം നടത്താന്‍ തീരുമാനിച്ച പരീക്ഷകളായിരുന്നു. 17 ന് നടത്താന്‍ നിശ്ചയിച്ച ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ ഇതേത്തുടര്‍ന്ന് 26 ലേക്ക് മാറ്റി. ഈസ്റ്ററിനു മുന്നോടിയായുള്ള നോമ്പും ഞായറാഴ്ചയും ഒരുമിച്ചായതിനാല്‍ ക്രിസ്ത്യാനികള്‍ക്കു 18 ന് അസൗകര്യമായിരിക്കുമെന്നതു പരിഗണിച്ചാണു വോട്ടെടുപ്പ് തീയതി മാറ്റാന്‍ സര്‍വകക്ഷി യോഗത്തില്‍ പൊതുധാരണയായത്.

Updated

പിറവം ഉപതെരഞ്ഞെടുപ്പ് 17 ലേക്ക് മാറ്റണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് 17 ലേക്ക് മാറ്റണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. യുഡിഎഫും എല്‍ഡിഎഫും വോട്ടെടുപ്പ് തീയതി 18 ല്‍ നിന്ന് 17 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിനോട് ബിഎസ്പി മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സ്‌കൂളുകളിലെ പോളിങ് ബൂത്തുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ എല്‍ഡിഎഫ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തീയതി മാറ്റിയാല്‍ 17ലെ പരീക്ഷകള്‍ മാറ്റേണ്ടി വരും. ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. എന്നാല്‍ വോട്ടെടുപ്പ് തീയതി നീട്ടുന്നതിനോട് യോജിക്കുന്നില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഏത് ദിവസം നടത്തുന്നതിനോടും വിയോജിപ്പില്ലെന്ന് ബിജെപി അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഞായറാഴ്ചയായതിനാല്‍ മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായമറിയാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് നിര്‍ദേശിച്ചത്.

Keywords: By-election, Piravam, Kochi, Kerala

Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment