 |
| Shukoor |
കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണപുരം കീഴറയില്‍ എം.എസ്.എഫ് നേതാവ് പി. അബ്ദുല്‍ ഷുക്കൂര്‍ (23) ആണ് മരിച്ചത്. കണ്ണപുരം പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ വള്ളുവന്‍കടവ് വയലിലാണ് ഉച്ചയോടെ ഷുക്കൂറിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അരിയില്‍ സ്വദേശിയായ അബ്ദുല്‍ ഷുക്കൂര്‍ എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററാണ്. വിവരമരിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും അരിയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കെ.പി. അന്‍സാറിനെ പി. ജയരാജന്‍ സഞ്ചരിച്ച വാഹനം തട്ടിയിട്ടു നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിടിച്ചുവെച്ചതിനെയാണ് സി.പി.എം വന്‍ അക്രമമായി ചിത്രീകരിച്ച അക്രമം അഴിച്ചുവിട്ടതെന്നും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. പരുക്കേറ്റ അന്‍സാര്‍ കണ്ണൂര്‍ കൊയിലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
 |
| ആശുപത്രിയില്‍ കഴിയുന്ന അന്‍സാര്‍ |
അരിയിലെ പരേതനായ മൂസാന്‍ മുഹമ്മദിന്റെയും ആത്തിക്കയുടെയും മകനാണ് അബ്ദുല്‍ ഷുക്കൂര്‍. 'ചന്ദ്രിക' കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ ദാവൂദ് അരിയില്‍, ഷഫീഖ്, ഫാത്തിബി സഹോദരങ്ങളാണ്.
ജില്ലാ മുസ്‌ലിംലീഗ് ഓഫീസായ ബാഫഖി സൗധത്തിനു നേരെ വൈകുന്നേരം കല്ലേറുണ്ടായി. ഇടതുമുന്നണി പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു കല്ലേറ്. മുകള്‍നിലയിലെ ജനാല ഗ്ലാസുകള്‍ തകര്‍ന്നു.
ജില്ലയില്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടു. ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ഓഫീസുകള്‍ക്ക് തീയിടുകയും ചെയ്തു.
(updated)
English Summery: Muslim League activist killed in Kannur
0 comments:
Post a Comment