Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


മത വിഷയങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു

Written By kvarthapressclub on Wednesday, February 22, 2012 | 11:30 PM

കൊച്ചി: മത വിഷയങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകളാണ് പാര്‍ട്ടിക്ക് തരിച്ചടിയായി മാറിയിരിക്കുന്നത്. കാന്തപുരത്തിന്റെ പ്രതികരണത്തിന് പിന്നാലെ ബി.ജെ.പി ഉള്‍പ്പടെയുള്ള കക്ഷികള്‍ മത വിഷയങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളിലെല്ലാം മതത്തെ അംഗീകരിക്കാത്തവരും പുരോഗമന വാദികളും നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ മതവിശ്വാസത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു.

ഇസ്ലാമിക വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പിണറായി നിലപാട് ശക്തമാക്കിയതോടെ മുസ്ലിം സമൂഹത്തില്‍ ഭൂരിഭാഗവും പിണറായിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രദേശിക തലങ്ങളില്‍ സി.പി.എമ്മുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍ പോലും പാര്‍ട്ടിയുമായി അകലാന്‍ ഈ പ്രസ്താവന കാരണമായി. പിണറായി വിജയന്‍ അനവസരത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കാന്തപുരം സുന്നി വിഭാഗത്തെ പാടേ ചൊടിപ്പിച്ചത്. വിവാദ വിഷയത്തില്‍ കാന്തപുരം വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് ഇതാണ് തെളിയിക്കുന്നതെന്ന് ഇവര്‍  ചൂണ്ടികാട്ടുന്നു.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസി തുടങ്ങിയവരുടെ വിവാദ വിഷയവുമായ ബന്ധപ്പെട്ട ലേഖനങ്ങള്‍ ദേശാഭിമാനിയില്‍ വന്‍ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. യേശുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ച് ക്രിസ്ത്രീയ സമൂഹത്തിലെ ഒരു വിഭാഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പിണറായി നടത്തിയ തന്ത്രം തന്നെയാണ് മുസ്ലിം സമുദായത്തിനിടയിലും ഇപ്പോള്‍ പയറ്റുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇസ്ലാമിക വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പിണറായിയുടെ പ്രസ്താവന ഇ.കെ വിഭാഗം സുന്നികളുമായി അടുക്കാനുള്ള പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയായി. ഇ.കെ വിഭാഗം സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ രംഗത്ത് വന്നിട്ടുണ്ട്.

പിറവം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി നടത്തിയ പ്രസ്താവന മത വിശ്വാസത്തെ തള്ളിപ്പറയുന്ന വിധത്തിലായി മാറിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.  പിണറായിയുടെ പ്രസ്താവനയ്ക്ക് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത് ജമാഅത്തെ ഇസ്ലാമി നേതാവ് ടി. ആരീഫ് അലിയും ഏതാനും മുജാഹിദ് നേതാക്കളുമാണ്. ആശയപരമായും ശാഖപരമായും തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ഈ രൂപത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനെ മത നേതൃത്വത്തില്‍ പെട്ടവര്‍ തന്നെ പിന്തുണയ്ക്കുന്നത് ഇരു സുന്നി സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മതവിഷയത്തിലെ തര്‍ക്കങ്ങള്‍ അതത് മത വിശ്വാസികള്‍ തന്നെ തീര്‍ക്കുകയോ ചര്‍ച്ച ചെയ്യുകയോ വേണമെന്നാണ് ഇവരുടെ നിലപാട്. വിശ്വാസ കാര്യങ്ങള്‍ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയോ യുക്തിക്ക് നിരക്കുകയോ ചെയ്യണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.



Keywords: Pinarayi Vijayan, Kanthapuram A.P.Aboobaker Musliyar, CPM
Like KVARTHA on FACEBOOK


3 Comments
Tweets
Comments

3 comments:

SALAMKUTTAYI said...

തിരുകേശത്തിനു യാതൊരു മാഹാത്മ്യവുമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ ഒരു പുതുമയുമില്ല. പ്രവാചകന്‍ സാധാരണ മനുഷ്യന്‍ ആണെന്നാണ്‌ ജമാഅത്തെ മതം. അസാധാരണ മനുഷ്യന്റെ കേശം സാധാരണം എന്ന് വാദിച്ചു പറയുന്നതെന്തിനാണ്..?ഇസ്ലാമില്‍ പ്രവാചകന്മാര്‍ അസാധാരണ ക്കാരാണ് .അവരുമായി ബന്ധപെട്ട സകലതിനും മഹ്ത്വമുണ്ട് .പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ് . ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ അത് ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യാന്‍ കല്പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.ആ വാക്കുകള്‍ ആണ് സുന്നികള്‍ അനുസരിക്കുന്നത്.നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏതു പ്രമാങ്ങളുടെ പിന്ബലത്തിലാണോ അതെ പ്രമാണമായ ബുഖാരിയിലും മുസ്ലിമിലുമാണ് (ഹദീസ്‌ ഗ്രന്ഥങ്ങള്‍ ) തിരുശേഷിപ്പുകള് സംബന്ധിച്ചുള്ള കല്പനകള്‍ ഉള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാകുകയും തിരുകേശം മലിനമാവുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാ

namitha said...

പല വിഷയങ്ങളിലും ശാസ്ത്രീയ പുരോഗതി ജനത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു, അടുത്ത തലമുറ അന്ധ വിശ്വാസങ്ങളെ എതിര്‍ക്കും, ഒരു ഇന്റര്‍നെറ്റ്‌ ക്ലിക്കില്‍ ഇന്ന് എല്ലാം ലഭ്യം ആണ്.

abbas said...

@Ajmal shajahaan vivaraked parayalleeee......nabiyude viyarp sahabikal shekarichathum hajjathul vadaail mudi kalanj vidaranam cheythathum nishedikaan pattumo....Ibrahim nabiye theeyilittit kathiyoo Ajmaleee....ella nabimarudeyum nethavaan muhammed nabi(s). vivaramillankil mindathirunn eemaan kakuka..

Post a Comment