Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


ബാങ്ക് ഗ്യാരണ്ടി നല്‍കിയാല്‍ ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി

Written By kvarthakgd1 on Wednesday, February 22, 2012 | 4:25 PM


കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ 25 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന് കൊച്ചി തീരം വിട്ടുപോകാന്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ ഡോറ ജലസ്റ്റിന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കപ്പല്‍ കമ്പനി നഷ്ടപരിഹാരം നല്‍കുന്നത് വരെ കപ്പല്‍ വിട്ടുകൊടുക്കരുതെന്നും ഡോറ ജലസ്റ്റിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു കോടി രൂപയായിരുന്നു ഡോറ ജലസ്റ്റിന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വളരെ ഉയര്‍ന്ന തുകയാണെന്നും കപ്പലിലെ ക്യാപ്റ്റന്‍ അപകടത്തില്‍ മരിച്ചാല്‍ പോലും 40 ലക്ഷം രൂപയാണ് നല്‍കുകയെന്നും കപ്പല്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരുക്കമാണെന്നും കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചായിരുന്നു സംഭവമെന്നും അതുകൊണ്ടു തന്നെ കേസ് പരിഗണിക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവച്ചത്. ഇക്കാര്യം ഇറ്റാലിയന്‍ മാരിടൈം അഥോറിറ്റിയെ അറിയിച്ചിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു.

Keywords: Firing, Fishermen, High Court of Kerala, Kochi, Kerala

Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment