തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായത് എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വെടിവെയ്പ്പ് നടന്നത് ഇന്ത്യയ്ക്ക് പുറത്താണെന്ന ഇറ്റലിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കടലിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയാണെന്നുളളതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായുള്ള നയതന്ത്രബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Keywords: Firing, Fishermen, Mullappalli Ramachandran, Thiruvananthapuram, Kerala,


0 comments:
Post a Comment