Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


കടലിലെ സുരക്ഷ വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

Written By kvarthakgd1 on Wednesday, February 22, 2012 | 2:21 PM


തിരുവനന്തപുരം: കടലിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരസുരക്ഷ അവലോകനത്തിനായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കനും മന്ത്രിസഭായോഗം തീരുമാനിച്ചു. നേവി, കോസ്റ്റ്ഗാര്‍ഡ്, പോലീസ്, ഫിഷറീസ് പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് യോഗം നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മുന്‍പും കപ്പലുകളില്‍ നിന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും നീണ്ടകര സംഭവത്തിന് ശേഷം മത്സ്യത്തൊഴിലാളികളുടെ സുരക്ഷാഭീതിയും കണക്കിലെടുത്താണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും മന്ത്രിസഭ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഇറ്റലിയുടെ വാദങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്‌ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഗുരുതരമായ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് 25000 രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതവും നല്‍കും. അപകടം നടന്ന സ്ഥലത്ത് സൈന്‍ ബോര്‍ഡുകളും ക്രാഷ് ഗാര്‍ഡുകളും വയ്ക്കാനും പിഡബ്യൂഡിക്ക്  നിര്‍ദ്ദേശം  നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

Keywords: Oommen Chandy, Thiruvananthapuram, Kerala 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment