ശ്രീനഗര്‍: കാശ്മീരില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. മലനിരകള്‍ നിറഞ്ഞ ദോഡ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ബസ് നിയന്ത്രണം തെറ്റി ചിനാബ് നദിയിലേക്ക് മറിയുകയായിരുന്നു. 300 അടിയോളം താഴ്ചയിലേക്കാണ് ബസ് പതിച്ചത്. 20 മൃതശരീരങ്ങളും കണ്ടെടുത്തതായി ദോഡ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീഷ് കുമാര്‍ പറഞ്ഞു. ഗന്ദോയില്‍ നിന്നും താട്രിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
Keywords: Accidental Death, Obituary, Kashmir, National

0 comments:
Post a Comment