Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


കപ്പലില്‍ നിന്നും വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദുഖകരം: സ്റ്റഫന്‍ ഡി മിസ്തൂറ

Written By kvarthakgd1 on Wednesday, February 22, 2012 | 2:00 PM


ന്യൂഡല്‍ഹി: നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദു:ഖകരമാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫന്‍ ഡി മിസ്തൂറ. കടലിലെ വെടിവെപ്പുമായി ബന്ധപ്പെട്ട നയതന്ത്രചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ കണ്‌ടെത്തേണ്ടതുണ്ടെന്നും നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും മിസ്തൂറ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിസ്തൂറ പറഞ്ഞു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രിനീത് കൗറുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയില്‍ ഇരുഭാഗവും അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
 
Keywords: Firing, Fishermen,  New Delhi, National
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment