കാറില്‍ കടത്തുകയായിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

 


ADVERTISEMENT


കാറില്‍ കടത്തുകയായിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: കാറില്‍ കടത്തുകയായിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ഇന്റലിജന്‍സ് പാലക്കാട്ട് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 5.30ന് ഒലവക്കോട് കാവില്‍പ്പാട് ഭാഗത്തുനിന്ന് ഫോര്‍ഡ് ഐക്കണ്‍ കാറില്‍  കടത്തുകയായിരുന്ന സ്പിരിറ്റ് സാഹസികമായി പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. വാഹനം തടഞ്ഞപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പാലക്കാട് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പി.പി.സുലേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷൗക്കത്തലി, സുരേഷ്‌കുമാര്‍, ജയപ്രകാശ്, ഡ്രൈവര്‍  സത്താര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

Keywords: Spirit ceased, palakkad, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia