Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Written By kvarthapressclub on Thursday, January 05, 2012 | 2:39 PM

തിരുവനന്തപുരം: ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐയുടെ പുതിയ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരുന്നതില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച നേതാക്കള്‍ പറഞ്ഞു. മ്യൂസിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവനിന് മുന്നില്‍ പോലീസ് തടഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് പുളിമാട്, അബൂബക്കര്‍ ഫൈസി മലയമ്മ, സത്താര്‍ പന്തല്ലൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

Keywords: Kasaragod, Thiruvananthapuram, Khazi-C.M.Abdulla-Moulavi, March
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment