Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ബ്രസീലില്‍ പ്രളയം; 66 നഗരങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Written By kvarthakochi on Thursday, January 05, 2012 | 10:47 AM

ബ്രസീലിയ: ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 6 പേര്‍ മരിച്ചു. മിനാസ് ഗെരസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 3000 വീടുകള്‍ പൂര്‍ണമായും തക്ര്‍ന്നു. ഔരോ പ്രെട്ടോ നഗരത്തിലെ ഒരു ബസ് സ്റേഷന്‍ കെട്ടിടം ഇടിഞ്ഞുവീണ് രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്‌ ഭീഷണി ഉയര്‍ത്തി രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി സൈന്യം രംഗത്തുണ്ട്.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment