മുംബൈ: 'ഏക് ദീവാനാ ഥാ' എന്ന ബോളീവുഡ് ചിത്രത്തിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന 'ഹോസന്ന' എന്ന പാട്ടിനെതിരെ ക്രിസ്തീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മുംബൈയിലെ ക്രിസ്ത്യന്‍ സെക്യുലര്‍ ഫോറം ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 'ഹോസന്ന' എന്ന പദം വളരെ ദൈവീകമായി പ്രാര്‍ത്ഥനാ ഗാനങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണെന്നും ഇത് ചലച്ചിത്രഗാനത്തില്‍ ഉപയോഗിച്ചത് ശരിയായില്ലെന്നുമാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഇത്തരം ഗാനങ്ങള്‍ മതവികാരത്തെ വൃണപ്പെടുത്തുമെന്നും അതുകൊണ്ട് എ.ആര്‍ റഹ്മാന്‍ ജനങ്ങളോട് മാപ്പുപറയണമെന്നുമാണ് സംഘടനകളുടെ ആവശ്യം. ആരോപണങ്ങള്‍ക്കെതിരെ ചിത്രവുമായി സഹകരിക്കുന്ന ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Home » Entertainment » 'ഏക് ദീവാനാ ഥാ'യിലെ എ.ആര്‍ റഹ്മാന്റെ പാട്ടിനെതിരെ ക്രിസ്തീയ സംഘടനകള്‍ രംഗത്ത്
Subscribe to:
Post Comments (Atom)





