Follow KVARTHA on Google news Follow Us!
ad

വിഷമദ്യം കഴിച്ചാലുണ്ടാകുന്ന അപകട ലക്ഷണങ്ങള്‍

ശ്ചിമ ബംഗാളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടത് മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്‌. അന്നുണ്ടായ ദുരന്തത്തില്‍ ഇപ്പോഴും ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. വര്‍ഷങ്ങളായി ഇത്തരം വിഷമദ്യദുരന്തങ്ങള്‍ സംഭവിക്കുന്നതിനാല്‍ പലരും ഇത്തരം സംഭവങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. മാത്രമല്ല, വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്നവര്‍ സമൂഹത്തിലെ താഴേതട്ടിലുള്ളവരായതിനാല്‍ അധികാരികള്‍ ഇത്തരം മരണങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ് പതിവ്.

എന്നാല്‍ ജനങ്ങള്‍ വിഷമദ്യം അകത്തുചെന്നാലുണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു പരിധിവരെ സാധിക്കും. മദ്യത്തില്‍ മാരകമായ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ എന്താണ് സംഭവിക്കുക? കരിമ്പ് വാറ്റിയാണ് വ്യാജമദ്യം ഉണ്ടാക്കുന്നത്. ഇങ്ങനെ തിളപ്പിക്കുന്ന സമയത്ത് ചൂട് അധികമായാല്‍ ലായനിയില്‍ മീഥേല്‍ ആല്‍ക്കഹോള്‍ രൂപപ്പെടും. ചാരായത്തില്‍ മീഥേല്‍ ആല്‍ക്കഹോള്‍ കലര്‍ന്നാല്‍ വിഷമയമായി. 30 മില്ലിലിറ്ററില്‍ കൂടുതല്‍ മീഥേല്‍ ആല്‍ക്കഹോള്‍ അകത്തുചെന്നാല്‍ ആളുടെ ജീവനുപോലും ആപത്താണ്. ഇത് അകത്തുചെന്നാല്‍ തലകറക്കം, ഛര്‍ദ്ദി, വയറുവേദന, ശരീര തളര്‍ച്ച, കുറഞ്ഞ ഹൃദയമിടിപ്പ്, താഴ്ന്ന ശ്വാസഗതി, കുറഞ്ഞ ശരീരോഷ്മാവ് എന്നിവ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് ഉത്തമം.

വിഷമദ്യം അകത്തുചെന്നാല്‍ അതിന്റെ ഫലം 12-24 മണിക്കൂറിനുള്ളിലാണ് സംഭവിക്കുക. അകത്തുകടക്കുന്ന മീഥേല്‍ ആല്‍ക്കഹോള്‍ പ്രതിപ്രവര്‍ത്തനം മൂലം ഫോമിക് ആസിഡ് ഉല്‍പാദിപ്പിക്കും. ഇങ്ങനെ അധികമായി രൂപപ്പെടുന്ന രക്തത്തിലെ ആസിഡിന്റെ അളവ് മറ്റ് ആന്തരീക അവയവങ്ങളെ ബാധിക്കുകയും ചിലര്‍ക്ക് എന്നന്നേയ്ക്കുമായി കാഴ്ച നഷ്ടപ്പെടാന്‍ ഇടയാകുകയും ചെയ്യും. ചിലപ്പോള്‍ ഫോമിക് ആസിഡിന്റെ പ്രവര്‍ത്തനം മൂലം ശ്വസന വ്യവസ്ഥവരെ തകരാറിലാവുകയും ആള്‍ക്ക് മരണം സംഭവിക്കുകയും ചെയ്യും. മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നവരാകട്ടെ ആയുഷ്‌ക്കാലം മുഴുവന്‍ ചില ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ക്ക് ഇരയാവുകയും ചെയ്യും. എത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും ജനങ്ങല്‍ വിഷമദ്യത്തിന് ഇരയാകുന്നു എന്നത് ഒരു നഗ്‌നസത്യമാണ്.

Dr. Sukant Khurana and Brooks Robinson

-ബ്രൂക്‌സ് റോബിന്‍സന്‍, ഡോ. സുകന്ത് ഖുറാന 


Keywords: Fake Alcoholic Mishap, Health, Article

Symptoms of alcohol poisoning by tainted hooch



Post a Comment