ADVERTISEMENT
കരുനാഗപ്പള്ളി: സീരിയല്‍ നടി സംഗീതമോഹനെ സ്റ്റേഷന്‍ പരിസരത്ത് നാട്ടുകാര്‍ തടഞ്ഞു. നടിയുടെ കാറിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രീകന്‍ ട്രൈലര്‍ കയറിമരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വിട്ടുവീഴ്ചയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അപകടം സംഭവിക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത് എന്നായിരുന്നു ആദ്യ റിപോര്‍ട്ട്. എന്നാല്‍ അപകടം നടക്കുമ്പോള്‍ സംഗീതയായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടം സംഭവിച്ചിട്ടും കാര്‍ നിറുത്താതെ അമിത വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് ടയര്‍ പഞ്ചറായതോടെ നടി റോഡില്‍ കുടുങ്ങി. നാട്ടുകാര്‍ വളഞ്ഞതോടെ പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. എന്നാല്‍ നടി മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാതെ നടിയെ വിട്ടയച്ചത് നാട്ടുകാരില്‍ രോഷമുയര്‍ത്തി. തുടര്‍ന്ന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയില്‍ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും നടിയെ സ്റ്റേഷന്‍ പരിസരത്ത് തടഞ്ഞുവയ്ക്കുകയുമായിരുന്നു. 2008 സെപ്റ്റംബറില്‍ മദ്യപിച്ച് കാറോടിച്ചതിന് നടിക്കെതിരെ കേസ് എടുത്തിരുന്നു. അന്ന്‍ കാറുതടഞ്ഞ പോലീസുകാരനെ മദ്യലഹരിയില്‍ നടി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

