Follow KVARTHA on Google news Follow Us!
ad
Posts

'വിലാസിനി ടീച്ചര്‍ പ്രേമലേഖനങ്ങള്‍ നല്‍കിയത് ഇഷ്ടപ്രകാരമല്ല'

തൃശൂര്‍: ക്രൈം ദൈ്വവാരികയില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി 1999-ല്‍ വിലാസിനി ടീച്ചര്‍ കാമുകനായ സുകുമാര്‍ അഴീക്കോട് അയച്ച പ്രേമലേഖനങ്ങള്‍ നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ വ്യക്തമാക്കി.
കാന്‍സര്‍ ബാധിച്ച് അമല ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന അഴീക്കോടിനെ സന്ദര്‍ശിച്ചാണ് ഈ കാര്യം വ്യക്തമാക്കിയത്. അഴീക്കോടിന് വിലാസിനി ടീച്ചര്‍ അയച്ച പ്രേമലേഖനങ്ങള്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൗശലം കാണിച്ച് കരസ്ഥമാക്കുകയായിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. തന്റെ ഉദ്ദേശ്യം വിലാസിനി ടീച്ചറും അഴിക്കോടും ഒന്നിക്കണമെന്നായിരുന്നുവെന്നും അത് സഫലീകരിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി. താന്‍ പുറത്തു കൊണ്ടു വന്നില്ലായിരുന്നെങ്കില്‍ വിലാസിനി ടീച്ചര്‍ എന്ന കഥാപാത്രത്തെ ആരും അറിയില്ലായിരുന്നു. വിലാസിനി ടീച്ചര്‍ ജീവിതത്തില്‍ പരിചയപ്പെട്ടവരില്‍ വ്യക്തിത്വമുള്ളവരാണ്. പാതിവ്രത്യവും പവിത്രതയും സൂക്ഷിച്ച് അന്നു മുതല്‍ ഇന്നു വരെ അഴീക്കോടുനുവേണ്ടി ജീവിച്ച സ്ത്രീയാണ്. അതുകൊണ്ടാണ് വിലാസിനി ടീച്ചര്‍ക്കുവേണ്ടി താന്‍ പോരാടിയതെന്നും നന്ദകുമാര്‍ വ്യക്തമാക്കിയപ്പോള്‍ തനിക്ക് നന്ദകുമാറിനോട് വിരോധമില്ലെന്നും ഒരു പത്രപ്രവര്‍ത്തകനെ നിലയിലുള്ള നന്ദകുമാറിന്റെ പ്രവര്‍ത്തനം വിജയിക്കട്ടെ എന്നും  അഴീക്കോട്  പറഞ്ഞു.
ലാവ്‌ലിന്‍ കേസിനേക്കാള്‍ തനിക്ക് എന്‍.പി. മുഹമ്മദ്, എം.എന്‍. കാരശ്ശേരി, അഡ്വ. എ. ശങ്കരന്‍ തുടങ്ങി പ്രമുഖരായ ആളുകളുടെ വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് മാഷെക്കുറിച്ച് എഴുതിയപ്പോഴാണെന്നും മാഷെക്കുറിച്ച് കഠിനമായ പദങ്ങള്‍ ഉപയോഗിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
എന്നാല്‍, വിലാസിനി ടീച്ചര്‍ മാഷെ സന്ദര്‍ശിക്കുകയും പ്രണയ സാഫല്യം കൈവരിക്കുകയും ചെയ്തു എന്ന് അറിയിച്ചതോടെ ഞാന്‍ പുറത്തു കൊണ്ടു വന്ന വാര്‍ത്ത സത്യമാണെന്ന് ലോകം അറിഞ്ഞതില്‍ ഏറ്റവും സന്തോഷിക്കുന്ന ആളാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അഴീക്കോട് മാഷിന് ദീര്‍ഘായുസ് നേര്‍ന്നാണ് നന്ദകുമാറും ഭാര്യ ദീപ നന്ദകുമാറും അവിടെ നിന്ന് മടങ്ങിയത്.

Keywords: Sukumar Azheekode, Thrissur, Love, Letter, Love Letter, Crime Nandakumar,

Post a Comment