Follow KVARTHA on Google news Follow Us!
ad

ബിന്‍ ലാദന്‍ വധം: 2011ലെ ഏറ്റവും വലിയ വാര്‍ത്ത

ന്യൂയോര്‍ക്ക്: 2011ലെ ഏറ്റവും വലിയ വാര്‍ത്തയായി അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ വധം ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം ജപ്പാനിലുണ്ടായ ഭൂകമ്പമാണ്‌.. അറബ് ലോകത്ത് കത്തിപ്പടര്‍ന്ന ജനാധിപത്യപ്രക്ഷോഭം മൂന്നാമതും യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക പ്രതിസന്ധി നാലാമതും എത്തി. 2011ല്‍ ലോകശ്രദ്ധയാര്‍ജിച്ച ആദ്യ പത്തു വാര്‍ത്തകളില്‍ ലിബിയ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ പതനം ഏഴാമതായാണ് ഇടംനേടിയത്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി ദി അസോസിയേറ്റഡ് പ്രസ് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വാര്‍ഷിക സര്‍വേയാണ്‌ വിവരങ്ങള്‍ പുറത്തുവിട്ടത്.

Post a Comment